മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. ബീഹാർ റെജിമെന്റ് രാഷ്ട്രീയ റൈഫിൾസ് മേജർ വിപിൻ വിക്രമൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടം സിഎംഐ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി. പ്രേംജിത്ത് ആശംസകളർപ്പിച്ചു.
വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിന്റെ ചാരിറ്റി പരിപാടിയായ കാസായുടെ ഉദ്ഘാടനം ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജ് മുൻ പ്രഫസറും എഴുത്തുകാരനുമായ പ്രഫ. സി. മോഹനൻ നായർ നിർവഹിച്ചു. അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ വിവിധ അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും കൈമാറി.